Rajalakshmi Tp

Other Entries

പ്രിയതേ ...

പ്രിയതേ ...
ജരാനരകളില്ലാതെ
മഷിയെഴുതിയ കണ്ണുകളും
പാതി നനഞ്ഞ പുഞ്ചിരിയും.
ഉണ്ടുതീർത്ത വിശപ്പും
കുടിച്ചുതീർത്ത കണ്ണീരും
മറക്കാനാവാത്ത രുചികളായി.
വേദനകളും നഷ്ടങ്ങളും
അളന്നുമാറ്റുമ്പോൾ
മുള്ളുകൊണ്ടു നീറി.
ദശകളും ദശകങ്ങളും കടന്ന്
സന്ധ്യയുടെ പടിവാതിലിൽ
ഇതാ നീയുമെത്തുന്നു.
വേഷങ്ങളെല്ലാം ആടിത്തീർത്ത്
അരങ്ങൊഴിഞ്ഞിട്ടും
ഇപ്പോഴും നിറപുഞ്ചിരിയായി.
Posted in കവിത on July 25 2020 at 07:41 PM

Comments (3)

No login