Rajalakshmi Tp

Other Entries

ദ്വീപ്.

പ്രകാശവേഗത്തിൽ
വന്നുപോകുന്നു
ചില മുഹൂർത്തങ്ങൾ
ഒരു വിടപറച്ചിൽ
വിശേഷം പറച്ചിൽ
വെറുതെ തരുന്നൊരുമൗനം...
പിന്നെ
അതൊരു മഴയായിപുഴയായി
ഒഴുക്കിക്കൊണ്ടുപോകും
പ്രകാശവേഗത്തിൽത്തന്നെ
മടക്കയാത്രയില്ലാത്ത
കടലോളമെത്തുന്ന ഒഴുക്ക്...
അവിടെ..
പൂവുകൾ വാടാതെ
മുത്തുകൾ തീരാതെ
ആയിരം നിറങ്ങളുള്ള
നക്ഷത്രങ്ങളുടെ
ഒരു ദ്വീപ്.
വേഗങ്ങളെ വിഴുങ്ങുന്ന
നിശ്ചലത.
Posted in കവിത on July 31 2020 at 12:34 AM

Comments (0)

No login