രാവേ .............

നിന്റെ
മൗനത്തിന്റെ നിലവിളിയല്ലേ
ഇരുളിൽ വഴിതേടുന്ന
ഈ രാക്കാറ്റിൽ.....
മേഘങ്ങളിൽ
എഴുതിതീരാത്ത കവിതകളല്ലേ
നീര്മണികളായി
മണ്ണിന്റെ മാറിൽ....
നിന്നിലെന്നോ
ഒളിച്ചുവെച്ച പ്രിയങ്ങളല്ലേ
തേൻതുള്ളികളായി
പുതുപൂക്കളിൽ ....

Posted in കവിത on August 18 2020 at 08:25 PM

Comments (0)

No login