Rajalakshmi Tp

മിന്നാമിനുങ്ങുകൾ...

ഒരു കുഞ്ഞുസ്വപ്നത്തിന്റെ
ചിറകിൽ
പറന്നു പറന്ന്
പകലിരവറിയാതെ
അങ്ങ് ദൂരെ..
മൗനത്തിന്റെ
മാസ്മരികസൗന്ദര്യത്തിൽ
സ്വയം മറന്ന്
മൂകസംഗീതമായി
കാറ്റിനൊപ്പം ..
സുഗന്ധമറിഞ്ഞു
മുല്ലക്കുടിൽ നിറയെ
മിന്നാമിനുങ്ങുകൾ
മണമുള്ള
നക്ഷത്രങ്ങൾ..
പകൽ സ്വപ്നങ്ങളിൽ
ചുറ്റും ഉദിക്കാറുള്ള
വെളിച്ചത്തിന്റെ തുള്ളികൾ
നിലവാകുന്നതറിയാതെ
നിന്നെ കാതോർത്ത്...
Posted in കവിത on September 04 2020 at 12:40 AM

Comments (1)

No login