Rajalakshmi Tp

Other Entries

പുതിയ കലണ്ടർ

December 7, 2018 ·

എഴുതിത്തീർക്കണം
നഷ്ടങ്ങളുടെ കണക്കുകൾ
കളഞ്ഞുപോയ വളപ്പൊട്ടുകൾ
മായ്ചുകളഞ്ഞ നെറ്റിക്കുറികൾ
തരാതെ ഒളിച്ചുപിടിച്ച മയില്പീലികൾ
പറയാതെ പോയ ഇഷ്ടങ്ങൾ
വിട പറയാതകന്ന സൗഹൃദങ്ങൾ.
പുതിയ കലണ്ടർ വേണം
പുതിയ സ്വപ്‌നങ്ങൾ
നനഞ്ഞാലും മാഞ്ഞുപോകാത്ത
മഷികൊണ്ട് എഴുതിച്ചേർക്കണം.
സമയം തികയുമോ
കണക്കുകൾ പിഴയ്ക്കുമോ
എങ്കിലും എഴുതണം.

Posted in കവിത on September 18 2020 at 04:28 PM

Comments (0)

No login