Rajalakshmi Tp

Other Entries

വിരുന്നുകാർ.

ആഘോഷങ്ങൾക്ക്
എന്നും നഷ്ടങ്ങൾ വിരുന്നെത്തുന്നു
ഓർമ്മത്തോണിയിൽ.
മിന്നുന്ന കുപ്പിവളകൾ
കൊതിച്ചിരുന്നൊരു ബാല്യം
ഇന്നുമൊരു നൊമ്പരം.
വളരുന്തോറും
കിട്ടാതെപോകുന്ന വാത്സല്യം
അലയും മേഘങ്ങൾ.
തീരാനൊമ്പരം തന്നു
തിരിച്ചുപോയ സ്നേഹലാളനകൾ
മഴ നനഞ്ഞ നിലാവ്.
പെയ്യാത്ത കണ്ണിലെ
കുഞ്ഞുസ്വപ്നങ്ങൾ
പേരറിയാത്ത നക്ഷത്രങ്ങൾ.
വല്ലപ്പോഴും വിരിയുന്ന
ചിരിയുടെ തണ്ടൊടിക്കാൻ
വിലക്കിയാലും വിരുന്നുകാർ.
Posted in കവിത on September 23 2020 at 08:21 PM

Comments (0)

No login