മകളേ  ....!!!

മകളേ  ....!!!
.
എനിക്കും
ഒരു  അമ്മയും പെങ്ങളും
പിന്നെയെന്റെ
പ്രിയപ്പെട്ടമകളുമുണ്ടെന്ന്
ഓരോ പൗരനും
ഉറച്ച ശബ്ദത്തിൽ
മുന്നോട്ടുള്ള കാൽവെപ്പോടെ
പ്രതികരിക്കാൻ തയ്യാറായാൽ
പിന്നീടൊരിക്കലും
രാത്രിയുടെ മറവിൽ
കത്തിക്കുന്ന  ചിതകളുണ്ടാകില്ല
അകത്തളങ്ങളിൽ
ഞെരിച്ചുടക്കപ്പെടുന്ന
പെൺമുകുളങ്ങളുണ്ടാകില്ല ,
ജനൽ കമ്പികളിൽ
ജീവിതങ്ങൾ തൂങ്ങിയാടുകയുമില്ല ...!
.
സുരേഷ്‌കുമാർ  പുഞ്ചയിൽ
Posted in കവിത on October 05 2020 at 07:20 PM

Comments (1)

No login