dhanya

പൂവിനെ തേടുന്ന പൂമ്പാറ്റ

പൂമ്പാറ്റ ആണെന്റെ ജന്മം
പൂവിനെ ആണെനിക്കിഷ്ടം
 
നിറങ്ങളാണെന്റെ സ്വപ്നം
വാർമുകിലാണെന്റെ വർണം
 
തേടുന്നു ഞാനെൻ പൂവിനു വേണ്ടി
അലയുന്നു ഞാൻ എന്നുമെന്നും
 
തീരങ്ങൾ തോറും വീചികൾ തോറും
തേടുകയാണിന്നു ഞാനും
എൻ പൂവിനെ ആണെനിക്കിഷ്ടം
 
പുലരും മുൻപേ പൂവിനെ തേടി
പാറുകയാണിന്നു ഞാനും
എൻ പൂവിനെ ആണെനിക്കിഷ്ടം
 
അറിഞ്ഞിരുന്നില്ല ഞാൻ വിടരും മുൻപേ
കൊഴിഞ്ഞു പോയൊരു സ്വപ്‌നമാണെന്ന്‌
എൻ പൂവിൻ ഇതളുകൾ കൊഴിഞ്ഞിരുന്നെന്ന്
 
തേടുന്നു ഞാൻ ഇന്നലയുന്നു ഞാൻ
എൻ പൂവിനെ തേടി പാറി പറക്കുന്നു ഞാൻ
 
ഓരോ നിമിഷവും ഓരോ ചെടിയിലും
എൻ പൂവിനെ തേടി ഉഴറുന്നു ഞാൻ
 
പൂമ്പാറ്റ ആണെൻറെ ജന്മം
എൻ പൂവിനെ ആണെനിക്കിഷ്ടം .

450_1d6471dc84cc8372ce1b6e75589e2c43.jpg

Posted in കവിത on November 22 2020 at 01:46 PM

Comments (1)

No login
  • Jaffar Ahmad