Rajalakshmi Tp

Other Entries

# ഹൈകു.

# ഹൈകു.
പൂജയ്ക്കുള്ള പൂ
ദൂരങ്ങൾ താണ്ടുന്നു
കഴകക്കാരൻ.
***
രാവുറങ്ങുന്നു
പാത്രങ്ങളും അമ്മയും
അടുക്കളയിൽ.
***
വിശന്ന് വിശന്ന്
നടകെട്ടിയ കന്ന്
അമ്പലമുറ്റം.
***
കെട്ടിയ പെട്ടി
യാത്രാനുമതി കാത്ത്
ഉറങ്ങാതൊരാൾ.
***
സഹയാത്രിക
പിരിയാൻ വിടാതെ
ഈ ഈറൻമിഴി.
Posted in കവിത on November 26 2020 at 08:04 PM

Comments (0)

No login