പഴയൊരു എഴുത്ത്...
കർക്കിടകക്കാർമുകിൽത്തോണിയേറി
ചിങ്ങത്തിൻ പുണ്ണ്യാഹത്തിരുമുറ്റത്ത്
എഴുന്നെള്ളിയെത്തി
പൊന്നിൻതിരുവോണം
തോഴിമാരോടൊപ്പം നക്ഷത്ര-
ത്തോഴിമാരോടൊപ്പം
ആരാമമേ നീ നിദ്രവിട്ടുണരൂ
പോന്നോണമെത്താറായീ
നിന്റെയാപേലവ കരങ്ങളാലായിരം
പൂന്തൊത്തൊരുക്കാൻ നേരമായി.
ഓണത്തിനും പിന്നൊമ്പതു സഖിമാർക്കും
ഒരോരൊവരിപ്പൂവ് വേണം
വെൺതുമ്പപ്പൂവേ നീയാദ്യം വിരിയണം
അത്തത്തെ ചമയിച്ചീടാൻ
ചിത്തിരയ്ക്കിത്തിരി കാക്കപ്പൂവേണം
തിരുമിഴി മഷിയെഴുതാൻ.
ചോതിയെ ചേമന്തിപ്പൂവണിയിക്കേണം
മഞ്ഞക്കല്ലുമൂക്കുത്തി.
വിശാഖത്തിന് പൊൻകൊലുസണിയിക്കാൻ
വേണം നീ വേലിപ്പൂവേ.
അനിഴത്തിന്നലങ്കാരമായീടേണം
അല്ലിയാമ്പൽപ്പൂവേ.
തൃക്കേട്ടയ്ക്കായൊരു പൊൻതാലിതീർക്കേണം
തകരപ്പൂവേ പൊന്നിൻപൂവേ..
പൊൻമൂലത്തിനെ ചാന്ത്തൊടീക്കാനായ്
പവിഴമല്ലിപ്പൂ വിരിഞ്ഞുവല്ലോ
പൂരാടത്തിന്നീറൻ മാറാൻ
പൊൻപട്ട് നെയ്യൂചിറ്റാടപ്പൂവേ.
ഉത്രാടപ്പൂവൊന്നോടിയെത്തുമ്പോൾ
കുളിരുമായെത്തൂ ശീവോതീ
തിരുവോണത്തിന് കസവുമായെത്തില്ലേ
മേലെ നിന്നെന്റെ പൂർണേന്ദു.....
Comments (0)