Sreedevi Varma

നീ''തി''......

ഒരു താലിപ്പൊന്നിനായി
കരം ചേര്‍ത്തുവച്ച്
പണയപ്പെടുന്നുണ്ട്
പെണ്ണുടലുകൾ...

തിരിച്ചെടുക്കാത്തൊരീ
പണയപ്പണ്ടങ്ങൾ
പിന്നെ,
പാമ്പിനും കാമത്തിനും
തീറെഴുതീടുമ്പോൾ,
നീതികൾ കൺകെട്ടി
തപസ്സിരിക്കുമ്പോൾ
നിനക്ക് നീ തന്നെ തുണ
നിന്റെ ശബ്‌ദമുണരണം
നീ''തീ''യാവണം !

Posted in കവിത on June 05 2020 at 11:12 PM

Comments (8)

No login
  • Sureshkumar Punjhayil
  • അജ്ഞാതൻ...
  • പ്രവി
  • Binu
  • Jaffar Ahmad
  • Ganish.bunny(mazz)
  • ഒളകര വളവന്‍
  • Aᴙᥡᥑᴎ࿐