Aᴙᥡᥑᴎ࿐

Other Entries

മുഖം...

പേരിനൊപ്പം
തുന്നിച്ചേർത്തുപോയൊരു
മുഖമുണ്ട്,
നീട്ടിവിളികളിൽ
പ്രത്യക്ഷമാകേണ്ട ഒന്ന്...

ഞാനും, നീയും
മുഖങ്ങളിൽ
വരച്ചു വക്കപ്പെടുന്ന
അഭിപ്രായങ്ങളാകുമ്പോൾ,
മുഖങ്ങളുടെ
മതം ചികയുന്ന
മറുപടിക്കൊലകളിൽ
മുഖമില്ലായ്മതന്നെ
ആനന്ദം...

മതമില്ലാത്തവനും,
മുഖമില്ലാത്തവനും
കൊല്ലപ്പെടാതിരിക്കുന്ന
തരിശുനിലങ്ങളിൽ
ദൈവവചനം
നഗ്നതയിറയട്ടെ...

അവനവന്റെ മുഖങ്ങൾ
അറവുശാലയിലുപേക്ഷിക്കാം
വരൂ, നമുക്ക്
അക്ഷരങ്ങളുടെ
ആത്മാവിലേക്കുനോക്കാം...
Posted in കവിത on May 31 2020 at 06:08 PM

Comments (8)

No login
  • അജ്ഞാതൻ...
  • Rajalakshmi Tp
  • ശിവനന്ദ
  • Rajalakshmi Tp
  • Lekha Justin
  • ചോലക്കൽ CM
  • Ajith V S
  • അന്നാമോട്ടി