Rajalakshmi Tp

Other Entries

മഴവില്ലുപോലെ.....

ആ ചിത്രത്തിന്
മുഖമില്ലായിരുന്നു
വർണ്ണമനോഹരമായ
ഒന്നുമില്ലായിരുന്നു.
ഓരോ നിറവും
കോരിയൊഴിച്ച്
മുഖം വരച്ചുചേർക്കാൻ
വെറുതെ ഞാൻ...
എത്ര ഋതുക്കൾ
ഇരവുകൾ പകലുകൾ
നിർന്നിദ്രയായ്
ഈ ഇരുട്ടിൽ...
നിറങ്ങൾ തീർന്നു
വിരലുകൾ തേഞ്ഞു
അപൂർണ്ണതയെ നോക്കി
കണ്ണ് കരഞ്ഞു.
നിറമില്ലാത്ത
മിഴിനീരിൽ പുതുനിറം
മഴവില്ലുപോലെ
അതിലൊരു മുഖം.
Posted in കവിത on June 13 2020 at 04:05 PM

Comments (1)

No login