ഒന്നു മൂത്രമൊഴിക്കാൻ പോയത്, യു. എസിൽ... 

പാലു വാങ്ങാൻ വേണ്ടി ഓഷൻസ് സൂപ്പർമാർക്കറ്റിൽ   പോകാൻ പുറത്തിറങ്ങിയതാണ്. നട്ടുച്ച വെയിൽ... മോളും വരുന്നെന്നു പറഞ്ഞതിനാൽ കാറെടുത്തു. 
 
കാറിൽ കേറിക്കഴിഞ്ഞപ്പോ എന്നാലൊരു ലോങ്ങ് ഡ്രൈവ് ആയാലെന്താ എന്നായി... ! ആയിക്കോട്ടെ എന്നു തലകുലുക്കി... നയാഗ്ര പാർക്ക് വേയിലേക്ക്... രണ്ടുരണ്ടര മണിക്കൂറത്തെ ചുറ്റിക്കറക്കത്തിനിടയിൽ ധാരാളം വെള്ളം കുടിച്ചതിന്റെ ഫലമായി മൂത്രസഞ്ചി നിറയുകയും അടിയന്തിരമായി വാഷ്‌റൂം തേടാൻ പ്രലോഭിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു.... 
 
ഞങ്ങൾ, നിന്നിടത്തു നിന്നു ഏറ്റവും അടുത്തുള്ള വാഷ്‌റൂം രണ്ടര കിലോമീറ്റർ ദൂരത്തിൽ എന്നു ജിപിഎസ് പറഞ്ഞതിൻ പ്രകാരം വണ്ടി വിട്ടു. തിരക്കില്ലാത്ത....ആരുമില്ലാത്ത... വാഷ്‌റൂം... ആഹാ! മൂത്രമൊഴിച്ച് ആശ്വാസത്തോടെ തിരിച്ചു പോന്നു...
 
'പീസ് ബ്രിഡ്ജ് പ്ലാസ' യിൽ നിന്നു തിരിച്ചിറങ്ങിയത് യു.എസ് ഭാഗത്തേക്കായിപ്പോയി എന്നു തിരിച്ചറിഞ്ഞതും വണ്ടി  തിരിക്കാൻ ഒരു ശ്രമം നടത്തി. അപ്പോഴേക്കും ബോർഡർ അതോറിറ്റിയുടെ വണ്ടിയെത്തി ഞങ്ങളെ പിടികൂടി... വിവരങ്ങൾ ചോദിച്ചറിഞ്ഞ്, കസ്റ്റംസിലേക്കു കൊണ്ടുപോയി. അവിടെ, തിരക്കില്ലാഞ്ഞിട്ടും  രണ്ടുപേരുടെയും ഐഡി ചെക്കിങ്ങ്, വെരിഫിക്കേഷൻ, പിന്നെ പനി നോട്ടം എല്ലാം ഇഴഞ്ഞിഴഞ്ഞു പതിനഞ്ചു മിനിറ്റോളമെടുത്തു. എന്നിട്ട് അങ്ങു ദൂരെ  'ക്യാഷ്' എന്നെഴുതിയ ലൈറ്റ് ചൂണ്ടിക്കാട്ടി....  അവിടെ പൈസ അടയ്ക്കുമ്പോ അവരു വഴി പറഞ്ഞു തരുമെന്ന്... ! മുന്നിൽ QEW ആണ്. അവരു പറഞ്ഞു തന്നില്ലെങ്കിലും ചവുട്ടി വിട്ടാൽ ഒരു മണിക്കൂറു കൊണ്ടു വീട്ടിലെത്തും....എന്നാലും  അഞ്ചു കനേഡിയൻ ഡോളർ കൊടുത്ത്, രസീതു കൈപ്പറ്റി...  
 
അല്ലേൽ, വീട്ടിൽപ്പോകാൻ പറ്റിയില്ലെങ്കിലോ...!
പാലു വാങ്ങാൻ വേണ്ടി ഓഷൻസ് സൂപ്പർമാർക്കറ്റിൽ   പോകാൻ പുറത്തിറങ്ങിയതാണ്. നട്ടുച്ച വെയിൽ... മോളും വരുന്നെന്നു പറഞ്ഞതിനാൽ കാറെടുത്തു. 
 
കാറിൽ കേറിക്കഴിഞ്ഞപ്പോ എന്നാലൊരു ലോങ്ങ് ഡ്രൈവ് ആയാലെന്താ എന്നായി... ! ആയിക്കോട്ടെ എന്നു തലകുലുക്കി... നയാഗ്ര പാർക്ക് വേയിലേക്ക്... രണ്ടുരണ്ടര മണിക്കൂറത്തെ ചുറ്റിക്കറക്കത്തിനിടയിൽ ധാരാളം വെള്ളം കുടിച്ചതിന്റെ ഫലമായി മൂത്രസഞ്ചി നിറയുകയും അടിയന്തിരമായി വാഷ്‌റൂം തേടാൻ പ്രലോഭിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു.... 
 
ഞങ്ങൾ, നിന്നിടത്തു നിന്നു ഏറ്റവും അടുത്തുള്ള വാഷ്‌റൂം രണ്ടര കിലോമീറ്റർ ദൂരത്തിൽ എന്നു ജിപിഎസ് പറഞ്ഞതിൻ പ്രകാരം വണ്ടി വിട്ടു. തിരക്കില്ലാത്ത....ആരുമില്ലാത്ത... വാഷ്‌റൂം... ആഹാ! മൂത്രമൊഴിച്ച് ആശ്വാസത്തോടെ തിരിച്ചു പോന്നു. 
 
'പീസ് ബ്രിഡ്ജ് പ്ലാസ' യിൽ നിന്നു തിരിച്ചിറങ്ങിയത് യു.എസ് ഭാഗത്തേക്കായിപ്പോയി എന്നു തിരിച്ചറിഞ്ഞതും വണ്ടി  തിരിക്കാൻ ഒരു ശ്രമം നടത്തി. അപ്പോഴേക്കും ബോർഡർ അതോറിറ്റിയുടെ വണ്ടിയെത്തി ഞങ്ങളെ പിടികൂടി... വിവരങ്ങൾ ചോദിച്ചറിഞ്ഞ്, കസ്റ്റംസിലേക്കു കൊണ്ടുപോയി. അവിടെ, തിരക്കില്ലാഞ്ഞിട്ടും  രണ്ടുപേരുടെയും ഐഡി ചെക്കിങ്ങ്, വെരിഫിക്കേഷൻ, പിന്നെ പനി നോട്ടം എല്ലാം ഇഴഞ്ഞിഴഞ്ഞു പതിനഞ്ചു മിനിറ്റോളമെടുത്തു. എന്നിട്ട് അങ്ങു ദൂരെ  'ക്യാഷ്' എന്നെഴുതിയ ലൈറ്റ് ചൂണ്ടിക്കാട്ടി....  അവിടെ പൈസ അടയ്ക്കുമ്പോ അവരു വഴി പറഞ്ഞു തരുമെന്ന്... ! മുന്നിൽ QEW ആണ്. അവരു പറഞ്ഞു തന്നില്ലെങ്കിലും ചവുട്ടി വിട്ടാൽ ഒരു മണിക്കൂറു കൊണ്ടു വീട്ടിലെത്തും....എന്നാലും  അഞ്ചു കനേഡിയൻ ഡോളർ കൊടുത്ത്, രസീതു കൈപ്പറ്റി...  
 
അല്ലേൽ, വീട്ടിൽപ്പോകാൻ പറ്റിയില്ലെങ്കിലോ...!laughing
 
Posted in യാത്ര on June 20 2020 at 09:49 PM

Comments (8)

No login