Aᴙᥡᥑᴎ࿐

Other Entries

ചിലർ...

ചിലർ നിശബ്ദരാണ്...
ശബ്ദമില്ലാതെ
ഹൃദയത്തിലേക്ക്
ഒറ്റയടിപ്പാത തീർക്കുന്നവർ...
ഹൃദയവേദനകളെ
ഒറ്റയടിപ്പാതയിൽ
തടവിലാക്കുന്നവർ...
വറ്റിവരണ്ട പുഴയുടെ
ഹൃദയത്തിലെ
ചുട്ടുപഴുത്ത
മണൽക്കാടുപോലെ
ചുട്ടുപൊള്ളുന്ന
ഓർമ്മകൾ തന്ന്
നിശബ്ദതയിലും
നിശബ്ദതതീർത്ത്
മഹാന്ധകാരത്തിലേക്ക്
യാത്രപോകുന്നവർ...

ചിലർ അങ്ങനെയാണ്
നാമറിയാതെ
നമ്മിൽ വിരിഞ്ഞ്
ഹൃദയത്തിൽ വിത്തുപാകി
കൊഴിഞ്ഞുപോകുന്നവർ...
Posted in കവിത on June 02 2020 at 05:15 PM

Comments (5)

No login