Rajalakshmi Tp

Other Entries

മഴ..

പുഴയുടെ മുഖത്ത്
വിശപ്പാണ്
ആർത്തിയാണ്
എല്ലാം തിന്നുതീർക്കാൻ
വാരിയെടുത്ത്
കടലിനു കൊടുക്കാൻ .
മഴയുടെ മനസ്സിൽ
സ്നേഹമാണ്
കരുതലാണ്
മൗനപ്രാർത്ഥനയുടെ
അവസാനം
പൊട്ടിയൊഴുക്കലാണ്.
മൗനം പുഴയായി
അകത്തളങ്ങളിൽ
മരണമാകുന്നു.
മഴ തീർന്നിട്ടും
മനസ്സുകൾ നീന്തുന്നു
കര കാണാതെ.......
Posted in കവിത on June 26 2020 at 11:47 PM

Comments (1)

No login