മഴ!

ഒരു പ്രണയമഴക്കാലം 

"ലീവു തീരുന്നു..." പ്രണയമഴയിൽ നനഞ്ഞുകുതിർന്ന രാവിൽ തിരിച്ചുപോക്കിനെക്കുറിച്ച് അവൻ പറഞ്ഞതങ്ങനെയാണ്...  ഒന്നുംമിണ്ടാതെ, ഒന്നൂടെ അവനോടു  ചേർന്നു കിടന്നു ... 

മനസുപോലെ ആകാശവും മൂടിക്കെട്ടി വിതുമ്പി നിന്നതല്ലാതെ കണ്ണീർ പൊഴിച്ചില്ല... പതിവുപോലെ സന്ധ്യയ്ക്ക് പുഴയോരത്തേക്ക്   ഒരുമിച്ചുനടക്കുമ്പോഴും മൗനമായിരുന്നു കൂട്ട്... പൊടുന്നനെയാണ് മിന്നലിന്റെയും അവന്റെയും  നനുത്ത സ്പർശനം.... ആർത്തലച്ചുവന്ന മഴയോടൊപ്പം സങ്കടവും നിറഞ്ഞൊഴുകി ....!  അടുത്തുകണ്ട  കടവരാന്തയിലേക്കു കയറി , സങ്കടത്തെ  മഴക്കു കൂട്ടായി വിട്ടുകൊടുത്ത് കണ്ണടച്ചു തളർന്നുനിന്നു...

ആ  മഴസന്ധ്യയിൽ വീശിയടിക്കുന്ന കാറ്റിൽ മർമരംപോലെ, നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ലെന്ന് അവന്റെ സ്വരം കാതോരത്ത് നിറഞ്ഞുതുളുമ്പി ...! 

മഴയും പ്രണയവും ഇഴപിരിയാതെ ചേർന്നിരിക്കുന്നത് കാവ്യസങ്കല്പങ്ങളിൽ മാത്രം. മഴ, ചിലർക്കു കവിതയാകുമെങ്കിൽ വേറെ ചിലർക്കത് പട്ടിണിയുടെ വറുതിക്കാലമാണ്... മറ്റു ചിലർക്ക് സങ്കടങ്ങളുടെ കാലവും... എല്ലാ കാലങ്ങളെയും പോലെ പ്രണയവും തിമിർത്തു പെയ്ത്, നിറഞ്ഞൊഴുകി, നേർത്തു നേർത്തു... പിന്നെ വറ്റിപ്പോകുന്നു... 

 


Posted in കഥ on June 27 2020 at 08:50 AM

Comments (3)

No login
  • Sureshkumar Punjhayil
  • അജ്ഞാതൻ...
  • ഇന്ത്യൻ