കൂട്ടം സർവ്വകലാശാല

Information

 • Public (anyone can view and join)
 • കൂട്ടം സർവ്വകലാശാലയിലേക്ക് ഏവർക്കും സ്വാഗതം...വിദ്യാഭ്യാസം ജീവിതാവസാനം വരെ തുടരുന്ന ഒന്നാണെന്നു എല്ലാവരും ഒരേസ്വരത്തിൽ സമ്മതിക്കുന്ന കാര്യമാണല്ലോ.. എന്നാൽ അവനവനു ചേരുന്നതും, ജീവിതായോധനത്തിന് ഉപകാരപ്പെടുന്നതും, മുടക്കുന്ന പണം നഷ്ടമാകാത്തതുമായ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പലരും സൂക്ഷ്മശ്രദ്ധ പുലർത്താറില്ല.. "മുൻപേ ഗമിച്ചീടിന ഗോവുതന്റെ പിൻപേ ഗമിക്കും ബഹുഗോക്കളെല്ലാം" എന്ന രീതിയിൽ ആണു മിക്കവാറും പേരും എഞ്ചിനീയറിംഗ്, മെഡിക്കൽ വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നത്. വീട്ടുകാരുടെ ഭീഷണിയും ഒരു കാര്യമാണ്.

  ഭാവിയിൽ ജോലിസാധ്യത കൂടുതൽ വരാൻ സാധ്യതയുള്ള തൊഴിൽ മേഖലകൾ, ജോലിയിൽ മികവ് കൂട്ടാൻ ഉതകുന്ന ഹ്രസ്വകാല കോഴ്സുകൾ, ജോലിക്കൊപ്പം പണം മുടക്കാതെ പഠിച്ചെടുക്കാവുന്ന ചില സർട്ടിഫിക്കേഷൻസ്, തൊഴിൽമികവിനു വേണ്ടിയുള്ള സെർറ്റിഫിക്കേഷൻ അല്ലെങ്കിൽ ട്രെയിനിങ്ങുകൾ ഒക്കെ ഇവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നു..

  തിരഞ്ഞെടുത്ത വഴി ചേർന്നതല്ല എന്ന തോന്നൽ ശക്തമാണോ? മുന്നോട്ടുള്ള
  വഴിയിൽ ഏതു വിഷയം തിരഞ്ഞെടുക്കണം എന്നു ആശങ്കപ്പെടുന്ന വിദ്യാർത്ഥിയാണോ?

  എങ്കിൽ നിങ്ങൾ എല്ലാവർക്കും ഇവിടെ നിങ്ങളുടെ സംശയനിവാരണം നടത്താനാവും.. കൂടാതെ ഒരേ താല്പര്യം ഉള്ളവരെ കണ്ടെത്തി പഠനഗ്രൂപ്പുകളും ഉണ്ടാക്കാൻ സാധിക്കും...

  താന്താങ്ങളുടെ തൊഴിൽ/വിദ്യാഭ്യാസ/കലാ മേഖലകളിലേ പുതിയ വിഷയങ്ങളും, സമ്പ്രദായങ്ങളും ഇവിടെ പങ്കു വെയ്ക്കുമല്ലോ.. മികച്ച കോഴ്സുകൾ, മികച്ച കോളേജുകൾ, വിദ്യാഭ്യാസ വായ്പയെ കുറിച്ചുള്ള വിവരങ്ങൾ, ഇന്ത്യക്ക് പുറത്തുള്ള പഠന - ജോലി സാദ്ധ്യതകൾ അങ്ങനെ എന്തും നമുക്കിവിടെ ചർച്ച ചെയ്തു പൊരിക്കണം..
  അപ്പോൾ നമ്മുടെ സർവകലാശാലയുടെ പ്രവേശനോത്സവം നാളെയാണ്.. Happy learning ?

Recent Activities