ഒഴുകുകയാണ്
അറിയാവഴികളിൽ
പരസ്പരം കാണാതെ
ഉപ്പുനീരുവകൾ .
കാലഭേദങ്ങളില്ലാതെ
നിറഞ്ഞും ഒഴിഞ്ഞും
തീരങ്ങളിൽ നിന്ന്
തെന്നിമാറി.
തുടക്കത്തിലേക്കു്
തിരിഞ്ഞുനോക്കാനാവാതെ
... moreഒഴുകുകയാണ്
അറിയാവഴികളിൽ
പരസ്പരം കാണാതെ
ഉപ്പുനീരുവകൾ .
കാലഭേദങ്ങളില്ലാതെ
നിറഞ്ഞും ഒഴിഞ്ഞും
തീരങ്ങളിൽ നിന്ന്
തെന്നിമാറി.
തുടക്കത്തിലേക്കു്
തിരിഞ്ഞുനോക്കാനാവാതെ
ഒടുക്കമെവിടെയെന്നും
എങ്ങനെയെന്നുമറിയാതെ.
വെറുതെ ...വെറുതെ
ഒഴുകാതിരിക്കാൻ വയ്യല്ലോ
ഒരു ഭൂമികയല്ലേ
ഒരേ ഒരാകാശമല്ലേ....
എന്നായിരുന്നു
എന്റെ നക്ഷത്രങ്ങളുടെ
തിളക്കം മങ്ങിത്തുടങ്ങിയത്
നനഞ്ഞ സന്ധ്യ
നിഴലിട്ട പൂപ്പാടങ്ങൾ
അന്ന് കറുത്തുപോയിരുന്നോ
നിറങ്ങൾ മറന്നിട്ടും
പൂക്കളുടെ കരിഞ്ഞ മുഖം
എന്റെ ആകാശങ്ങളിൽ...