മൗണ്ടൻ വെഡ്ഡി൦ഗ്.
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ രണ്ട് നോവലറ്റുകൾ ഉൾപ്പെടുന്ന ഒരു സമാഹാരം. .
🎀🎀🎀🎀🎀
മൗണ്ടൻ വെഡ്ഡി൦ഗ്
വാഗ്ദാനങ്ങൾ നാമമാത്രമാണെന്നും ജീവന്റെ നിലനില്പ് ചീട്ടു കൊട്ടാരം പോലെ ദുർബലമാണെന്നും പറയാതെ പറയുന്ന കഥ.
കിഡ്നികളുടെ പ്രവർത്തനം നിലക്കപ്പെട്ട ഒരു രോഗിയുടെ കുടുംബത്തിലെ വ്യത്യസ്തമായ ബന്ധങ്ങളിലൂടെയും വിചിത്രമായ സാഹചര്യങ്ങളിലൂടെയും കഥ പുരോഗമിക്കുന്നു.
പുനത്തിലിന്റെ പല രചനകളെയും പോലെ ആശുപത്രികളുടേയും രോഗികളുടേയും പശ്ചാത്തലത്തിൽ എഴുതപ്പെട്ടിരിക്കുന്നു. .
🎀🎀🎀🎀🎀
വർത്തമാനകാല൦
ഒരു ശരാശരി ... moreമൗണ്ടൻ വെഡ്ഡി൦ഗ്.
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ രണ്ട് നോവലറ്റുകൾ ഉൾപ്പെടുന്ന ഒരു സമാഹാരം. .
🎀🎀🎀🎀🎀
മൗണ്ടൻ വെഡ്ഡി൦ഗ്
വാഗ്ദാനങ്ങൾ നാമമാത്രമാണെന്നും ജീവന്റെ നിലനില്പ് ചീട്ടു കൊട്ടാരം പോലെ ദുർബലമാണെന്നും പറയാതെ പറയുന്ന കഥ.
കിഡ്നികളുടെ പ്രവർത്തനം നിലക്കപ്പെട്ട ഒരു രോഗിയുടെ കുടുംബത്തിലെ വ്യത്യസ്തമായ ബന്ധങ്ങളിലൂടെയും വിചിത്രമായ സാഹചര്യങ്ങളിലൂടെയും കഥ പുരോഗമിക്കുന്നു.
പുനത്തിലിന്റെ പല രചനകളെയും പോലെ ആശുപത്രികളുടേയും രോഗികളുടേയും പശ്ചാത്തലത്തിൽ എഴുതപ്പെട്ടിരിക്കുന്നു. .
🎀🎀🎀🎀🎀
വർത്തമാനകാല൦
ഒരു ശരാശരി മലയാളി പുരുഷന്റെ കപട സദാചാരബോധം മറകളില്ലാതെ വാക്കുകളിൽ വരച്ചിട്ടിരിക്കുന്നു. എഴുത്തിലൂടെ ഭാര്യ പ്രശസ്തിയിലേക്കുയരുമ്പോൾ അയാളിലെ ഈഗോ അടങ്ങിയിരിക്കുന്നേയില്ല.
കഥാപ്രമേയത്തോട് വളരെ ചേർന്നു നില്ക്കുന്ന, ഉചിതമായ ടൈറ്റിൽ. .
🎀🎀🎀🎀🎀
Happy Read
🎀🎀🎀🎀🎀
യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന് രചിച്ച നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ ഭൂമികയെ വിശാലമാക്കുന്നത്. ഈ കൃതിയിലൂടെ ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലര്‍ത്തി ആസ്വാദനത്തിന... moreസുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി
ടി.ഡി. രാമകൃഷ്ണന്
യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന് രചിച്ച നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ ഭൂമികയെ വിശാലമാക്കുന്നത്. ഈ കൃതിയിലൂടെ ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലര്‍ത്തി ആസ്വാദനത്തിന്റെ പുതുവഴികളിലേക്ക് വായനക്കാരെ നയിക്കുകയാണ് നോവലിസ്റ്റ്. പോരാട്ടങ്ങള്‍ക്കിടയ്ക്ക് അകപ്പെട്ടുപോകുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തെ അതിന്റെ എല്ലാ വേദനകളോടും കൂടി നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. അതിനോടൊപ്പം വായനയെ ഏറ്റവും സമകാലികമായൊരു പരിസരത്തുനിന്നുകൊണ്ട് നോക്കിക്കാണാനും സാധിച്ചു എന്നതാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ മറ്റൊരു സവിശേഷത. സഹസ്രാബ്ദങ്ങള്‍ക്കപ്പുറമുള്ള ചേരചോള സാമ്രാജ്യങ്ങളുടെ ചരിത്രവും ശ്രീലങ്കയിലെ സിംഹള രാജവംശവുമായുള്ള വൈരവും സിംഹളമിത്തും ദേവനായകിയെ ഫാന്റസിയുടെ വിസ്മയകരമായൊരു അനുഭവമാക്കിത്തീര്‍ക്കുന്നു.
കണ്ടമ്പററി ന്യൂസ് എന്ന ഇംഗ്ലിഷ് പത്രത്തിലെ എന്റര്ടെയ്ന്മെന്റ് ഡസ്കില്‍ സാഹിത്യവിഭാഗം എഡിറ്റോറിയല്‍ ഹെഡ് ആയ സിദ്ധാര്ത്ഥന് യാദൃച്ഛികമായി എക്സ് എന്നൊരാള്‍ നടത്തുന്ന എക്സ്കവേഷന്‍സ് എന്നൊരു ബ്ലോഗ് കാണാനിടയാകുന്നു. അതില്‍ എക്സിന് തെരുവില്‍നിന്നു ലഭിച്ച ഡിടിപി ചെയ്ത ചില നോവല്‍ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ആ ഡിടിപി കോപ്പിയില്‍ ചോരപ്പാടുകളുണ്ടായിരുന്നത്രേ. അത് ഗബ്രിയേല്‍ ജോസഫ് കട്ടക്കാരന് എന്ന ആംഗ്ലോഇന്ത്യന് എഴുത്തുകാരന്റെ ദേശത്തെപ്പറ്റി പറ... moreഏകാന്തതയുടെ മ്യൂസിയം
എം.ആര്. അനില്‍കുമാര്‍
കണ്ടമ്പററി ന്യൂസ് എന്ന ഇംഗ്ലിഷ് പത്രത്തിലെ എന്റര്ടെയ്ന്മെന്റ് ഡസ്കില്‍ സാഹിത്യവിഭാഗം എഡിറ്റോറിയല്‍ ഹെഡ് ആയ സിദ്ധാര്ത്ഥന് യാദൃച്ഛികമായി എക്സ് എന്നൊരാള്‍ നടത്തുന്ന എക്സ്കവേഷന്‍സ് എന്നൊരു ബ്ലോഗ് കാണാനിടയാകുന്നു. അതില്‍ എക്സിന് തെരുവില്‍നിന്നു ലഭിച്ച ഡിടിപി ചെയ്ത ചില നോവല്‍ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ആ ഡിടിപി കോപ്പിയില്‍ ചോരപ്പാടുകളുണ്ടായിരുന്നത്രേ. അത് ഗബ്രിയേല്‍ ജോസഫ് കട്ടക്കാരന് എന്ന ആംഗ്ലോഇന്ത്യന് എഴുത്തുകാരന്റെ ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകള്‍ എന്ന ഇംഗ്ലിഷ് നോവലിന്റെ മലയാളവിവര്‍ത്തന ഭാഗങ്ങളാണെന്ന് സിദ്ധാര്ത്ഥന് കണ്ടെത്തുന്നു. മഞ്ഞവെള്ള എന്നീ പേരുകളുള്ള ഇരട്ടഗ്രാമത്തില്‍ റൈറ്റേഴ്സ് ബംഗ്ലാവ് എന്ന കൊളോണിയല്‍ ഭവനത്തിലാണ് ആ എഴുത്തുകാരന് താമസിക്കുന്നതെന്നു മനസ്സിലാക്കി സിദ്ധാര്ത്ഥന് അയാളെയും തേടി യാത്രയാവുന്നു. ആ യാത്രയിലുണ്ടാകുന്ന വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളാണ് ഉദ്വേഗജനകമായ ഈ നോവല്‍.