Topic Creator

അന്നാമോട്ടി

പൊയ്മുഖങ്ങൾ

നാം ഇന്ന് സോഷ്യൽമീഡിയിൽ വളരെയധികം കേൾക്കുന്ന ഒന്നാണു ഫേയ്ക്‌ ഐഡികൾ... മുഖമോ സ്വന്തം പേരോ ഇല്ലാത്ത തരം പ്രൊഫെയിലുകൾ ഇത്രയധികം പ്രാധാന്യമർഹപ്പെടാൻ കാരണം എന്താവും? ഓരോ ഫേയ്ക്സിനും അവരവരുടേതായ കാരണങ്ങൾ ഉണ്ടാവും.. അതിൽ നല്ലതും മോശവും വരാം... ഒരു പ്ലാറ്റ്ഫോമിൽ ഫേയ്ക്സ്‌ ഐഡികൾ അനുവദിക്കരുതെന്ന് ഒരു തീരുമാനം എടുക്കുകയാണെങ്കിൽ, അതിൽ നല്ലതെന്നോ മോശമെന്നോ ഉള്ള ഒരു തരം തിരിവ്‌ എന്തിന്റെ അടിസ്ഥാനത്തിലാവും കൈക്കൊള്ളുക? സ്വന്തം മുഖം ആണോ ഒരു വ്യക്തിയുടെ ഓൺലൈൻ ഐഡന്റിറ്റി?? അതോ അവരുടെ ഒഫിഷ്യൽ ആയ പേരോ? 
 
സ്വന്തം മുഖം വ്യക്തമാക്കാൻ ആഗ്രഹിക്കാത്തതിനു കൂടുതൽ പേർക്കും പറയാനുണ്ടാവുക, അത്‌ അത്തരം ഒരു പ്ലാറ്റ്ഫോമിൽ ഒരു സുരക്ഷിതത്വം ഉണ്ടാവില്ലാ എന്നതാവും.. സ്ത്രീകളെ സംബന്ധിച്ചാണു അത്തരം ഒരു ന്യായീകരണം കൂടുതലായ്‌ കേട്ട്‌ വരുന്നതും.. എന്നാൽ തന്റെ പേരു മറച്ച്‌ വച്ച്‌ വരുന്നതിനു പലർക്കും പല കാരണങ്ങളാണു ഉള്ളത്‌.. അതിൽ ഒരു കൂട്ടർ സ്വന്തം കുടുംബത്തിൽ പോലും പൊയ്മുഖങ്ങളാണു എന്നുള്ളതാണു.. അവർക്ക്‌ അവരുടേതായ കഴിവുകൾ/അഭിപ്രായങ്ങൾ ഒന്നും തന്നെ ഒന്ന് പ്രോത്സാഹിപ്പിക്കാൻ ആരുമില്ലാത്ത ഒരു ചുറ്റുപാട്‌.. അതിൽ നിന്നും ഒരു ആശ്വാസം കിട്ടുക ഇത്തരം പ്ലാറ്റ്ഫോമുകൾ അവർക്ക്‌ മുന്നിൽ തുറക്കപ്പെടുമ്പോൾ മാത്രമാണു. ആ മറയ്ക്കുള്ളിൽ ഇരുന്ന് കൊണ്ട്‌ സ്വന്തം ഭർത്താവിനോടും മക്കളോടും വരെ മനസ്സ്‌ തുറക്കുമ്പോൾ, തന്റെ കാര്യത്തിൽ ഒരു നിമിഷം പോലും മാറ്റി വയ്ക്കാൻ തയ്യാറാകാത്ത പ്രിയപ്പെട്ടവർ, വെറുമൊരു പേരിന്റെ മാത്രം പരിചയക്കാരിയോട്‌ എത്രമാത്രം കരുതലുള്ളവരാണെന്ന സത്യം തിരിച്ചറിയപ്പെടുമ്പോൾ വേദനിക്കുന്നതും/ അതിൽ സന്തോഷം കണ്ടെത്തുന്നതുമായ വിരോദാഭാസം ദർശ്ശിക്കാവുന്നതാണു..
 
മറ്റൊരു കൂട്ടർ ഇതിൽ നിന്നൊക്കെ വളരെ വ്യത്യസ്ഥമാണു.. തന്റെ മുഖവും പേരുമെല്ലാം വ്യക്തമാക്കിക്കൊണ്ട്‌ അവരുടേതായ ഒരു വ്യക്തിത്വം നിലനിർത്തിക്കൊണ്ട്‌ പോകുമ്പോഴും, ഒരു ഫെയ്ക്‌ ഐഡി ഇല്ലെങ്കിൽ ഒരു മനസ്സുഖമില്ലാത്ത ടൈപ്പ്‌ ആൾക്കാർ.. അവരെ സംബന്ധിച്ച്‌ മിക്കവാറും ആ ഫേയ്ക്‌ മാന്യതയ്ക്കുള്ളിൽ താൻ മറച്ച്‌ വച്ചിരിക്കുന്ന തന്റെ വിശ്വരൂപം പ്രകടിപ്പിക്കാനുള്ള ഒരു വേദി മാത്രമാണു.. ആ മുഖത്തിൽ നിന്ന് കൊണ്ട്‌ തന്റെ സ്വന്തം രൂപത്തോട്‌ വരെ വളരെയേറെ രൂക്ഷവിമർശ്ശനം നടത്തുക വഴി അത്‌ താനാണെന്ന സംശയത്തിന്റെ ഒരു തലനാരിഴ പോലും അവശേഷിപ്പിക്കില്ല എന്ന ഉറച്ച ധാരണയുള്ള കൂട്ടർ. 
 
പിന്നൊരു കൂട്ടം നർമ്മസല്ലാപങ്ങളും സൗഹൃദങ്ങളും തേടി എത്തുന്നവരാണു.. എല്ലാവരോടും സൗഹൃദം മാത്രം.. അത്തരം ആൾക്കാർ കൂടുതലും ആണുങ്ങൾ ആവും.. പക്ഷേ അവരുടെ ഫെയ്ക്‌ നല്ല തുളിസിക്കതിരിന്റെ നൈർമ്മല്യമുള്ള ഒരു പേരോട്‌ കൂടിയതാവും. തന്റെ സുഹൃത്ത്‌ വലയ്ങ്ങളിൽ ഉൾപ്പെട്ട ഏറ്റവും അടുത്ത ആൾക്കാർ വരെ രാത്രികാലങ്ങളിൽ പോലും തന്നോട്‌ വളരെ റൊമാന്റിക്‌ ആയ്‌ ചാറ്റ്‌ ചെയ്യാൻ മുതിരുന്നത്‌ കണ്ട്‌, അതിനെ പ്രോത്സാഹിപ്പിച്ച്‌ തുടരുന്ന ഒരു രീതി.. പക്ഷേ ഇത്തരം ഫേക്കുകൾ ആർക്കും ഒരു ശല്യവും ചെയ്യാറില്ല എന്നതും രസകരമാണു..
 
അപകടകാരികൾ എന്ന നിലയ്ക്ക്‌ കണ്ടിട്ടുള്ള ഫെയ്ക്കുകളും നമുക്കിടയിലുണ്ട്‌.. അതിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടും.. കൂടുതലും കുറച്ച്‌ പ്രായമായ ആൾക്കാരാവും ഇതിന്റെ പിന്നിൽ ഉണ്ടാവുക. പുരുഷനെ സ്ംബന്ധിച്ചാണെങ്കിൽ അവൻ ഒരു സ്റ്റെയിൽ ആയുള്ള പേരുമായാവും പ്ലാറ്റ്ഫോമിൽ എത്തുക.. ഒർജ്ജിനൽ എന്ന് ഉറപ്പുള്ള ഫീമെയിൽ ഐഡികളുമായാവും അവന്റെ ചങ്ങാത്തം.. അവരുമായ്‌ അടുപ്പം സ്ഥാപിക്കുകയും, താൻ വലിയ ഒരു കുടുംബത്തിലെ അംഗം ആണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും.. അടുപ്പം കൂടി അത്‌ പ്രണയത്തിലെത്തുമ്പോൾ തന്റെ കാമുകനു വേണ്ടി എന്തും ചെയ്യാൻ അവൾ മാനസികമായ് തയ്യാറായിക്കഴിഞ്ഞിരിക്കും.. ആ ഒരു വിശ്വാസത അയ്യാൾ അതിനിടയ്ക്ക്‌ നേടി എടുത്തിരിക്കും എന്നതാണു വാസ്തവം. ഓൺലൈൻ ചാറ്റുകൾ, വീഡിയോസ്‌ കൈമാറൽ തുടങ്ങി ബന്ധം അതിരു കടന്ന് കഴിഞ്ഞാൽ പിന്നെ പതിയെ ബ്ലാക്മെയിലിംഗ്‌ തുടങ്ങുകയായ്‌.. ഫോട്ടോസ്‌ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്നുള്ള ഭീഷണി ഭയന്ന് അയ്യാൾക്ക്‌ വേണ്ടി എന്തും ചെയ്യാൻ പല സ്ത്രീകളും തയ്യാറാകേണ്ടിയും വരും.. ഇതുപോലെ തന്നെ മറ്റൊരു വിഭാഗമാണു നേരെത്തെ സൂചിപ്പിച്ച മദ്ധ്യവയസ്കരായ സ്ത്രീകളുടെ ഫെയ്ക്സും.. താനൊരു കോളേജ്‌ വിദ്യാർത്ഥിനി ആണെന്ന തരത്തിൽ പല പുരുഷന്മാരെയും പ്രണയം നടിച്ച്‌ കുരുക്കിലാക്കി പണവും സമ്പത്തും കരസ്ഥമാക്കുക എന്നത്‌ മാത്രമാണു ലക്ഷ്യവും...
 
ഇതിൽ നിന്നൊക്കെ വ്യത്യസ്ഥമായ ഫേയ്ക്കുകൾ നിങ്ങളുടെ അറിവിലോ ചുറ്റുപാടിലോ ഉണ്ടെങ്കിൽ, അവരുടെ ആക്റ്റിവിറ്റി എന്തിനെ മറപിടിച്ചാവും എന്നുള്ളത്‌ നമുക്കിവിടെ ഒന്ന് ചർച്ച ചെയ്താലോ!!!!
Posted in സല്ലാപം on June 06 2020 at 01:05 PM

Comments (29)

No login
 • Nichus യുവ രാജകുമാരി
 • അജ്ഞാതൻ...
 • ഇന്ത്യൻ
 • Akhilesh Sooraj
 • Anu anoop
 • അജ്ഞാതൻ...
 • ഇന്ത്യൻ
 • ശിവനന്ദ
 • ഉപദേശി
 • ഉപദേശി
 • ഇന്ത്യൻ
 • ഇന്ത്യൻ