ആദ്യമായി സൈക്കിൾ ചവുട്ടാൻ പഠിക്കുന്നത് 3ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്. സ്വന്തമായി സൈക്കിൾ ഒന്നുമില്ല. വാടകക്ക് ബി എസ് എ ലേഡീസ് സൈക്കിൾ എടുക്കും. ഒരു മണിക്കൂർ ഒരു രൂപ അങ്ങനെ കുറെ കുട്ടി പട്ടാളങ്ങൾ ചേർന്ന് പത്തും അഞ്ചും പൈസ ഓക്കേ കൂട്ടി വെച്ച് എല്ലാ ശനിയാഴ്ചയും സൈക്കിൾ എടുക്കും. ഒരു മണിക്കൂർ ഓരോ റൗണ്ട് ചവുട്ടും. ഞങ്ങളൊക്കെ കുഞ്ഞുങ്ങൾ ആയതു കൊണ്ട് ആരെങ്കിലും മുതിർന്നവർ പിടിച്ചു ഹാഫ് റൌണ്ട് ആകുമ്പോൾ ഞങ്ങളെ പറ്റിക്കും.ഒന്ന് രണ്ടു മാസങ്ങൾ കൊണ്ട് സൈക്കിൾ ചവുട്ടാൻ പഠിച്ചു.ഈ സൈക്കിൾ ചവുട... moreലോക സൈക്കിൾ ദിനം
ആദ്യമായി സൈക്കിൾ ചവുട്ടാൻ പഠിക്കുന്നത് 3ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്. സ്വന്തമായി സൈക്കിൾ ഒന്നുമില്ല. വാടകക്ക് ബി എസ് എ ലേഡീസ് സൈക്കിൾ എടുക്കും. ഒരു മണിക്കൂർ ഒരു രൂപ അങ്ങനെ കുറെ കുട്ടി പട്ടാളങ്ങൾ ചേർന്ന് പത്തും അഞ്ചും പൈസ ഓക്കേ കൂട്ടി വെച്ച് എല്ലാ ശനിയാഴ്ചയും സൈക്കിൾ എടുക്കും. ഒരു മണിക്കൂർ ഓരോ റൗണ്ട് ചവുട്ടും. ഞങ്ങളൊക്കെ കുഞ്ഞുങ്ങൾ ആയതു കൊണ്ട് ആരെങ്കിലും മുതിർന്നവർ പിടിച്ചു ഹാഫ് റൌണ്ട് ആകുമ്പോൾ ഞങ്ങളെ പറ്റിക്കും.ഒന്ന് രണ്ടു മാസങ്ങൾ കൊണ്ട് സൈക്കിൾ ചവുട്ടാൻ പഠിച്ചു.ഈ സൈക്കിൾ ചവുട്ടാനുള്ള പൈസ ഉണ്ടാക്കുന്നത് തൊട്ടടുത്ത പാടത്തു ചീര നട്ടു കൊടുത്താൽ, ഇല്ലേൽ നെല്ല് നട്ടുകൊടുത്താൽ ഞങ്ങൾ കുട്ടികൾക്ക് എല്ലാര്ക്കും കൂടി 1രൂപ തരും (അതാണ് ഞങ്ങളുടെ ആവശ്യം )സൈക്കിൾ ചവുട്ടാൻ ഉള്ള ദിവസം രാവിലെ പള്ളി കഴിഞ്ഞു നേരെ പാടത്തു പോയി കുറച്ചു പണിയൊക്കെ കഴിഞ്ഞു വീട്ടിൽ വരിക ആരും അറിയുകയുമില്ല... ആ വര്ഷം തന്നെ ചാച്ചൻ നല്ലൊരു സൈക്കിൾ രണ്ടുപേർക്കും കൂടി വാങ്ങി തന്നു സെക്കന്റ് ഹാൻഡ്.. ആദ്യത്തെ സൈക്കിൾ പൊന്നുപോലെ നോക്കി ഞാനും ചേച്ചിയും കൂടി. നെക്സ്റ്റ് ഇയർ ചാച്ചൻ ടു വീലർ ഓടിക്കാൻ പഠിപ്പിച്ചപ്പോ സൈക്കിൾ ഉപേക്ഷിച്ചു... വീണ്ടും സൈക്കിൾ എന്ന മോഹം ഉദിച്ചത് മോൻ ആയപ്പോൾ ആണ് അവനു വേണ്ടി...
എല്ലാരുടെയും ബാല്യകാല ഓർമ്മകളിൽ ഏറ്റവും പ്രീയപ്പെട്ട ഒന്ന് തന്നെയാണ് സൈക്കിൾ... എല്ലാര്ക്കും വേൾഡ് സൈക്കിൾ ഡേ ആശംസകൾ